ഇനി എന്താണ്..? ദു​ബെ​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി
Friday, July 10, 2020 1:12 PM IST
കാൺപുർ: കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ​യെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. "കു​റ്റ​വാ​ളി അ​വ​സാ​നി​ച്ചു, കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ചും അ​തി​നെ സം​ര​ക്ഷി​ച്ച​വ​രെ​ക്കു​റി​ച്ചും ഇ​നി എ​ന്താ​ണ്' -പ്രി​യ​ങ്ക ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

യു​പി​യി​ല്‍ എ​ട്ടു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് വി​കാ​സ് ദു​ബെ. മ​ധ്യ​പ്ര​ദേ​ശി​ല്‍ വ​ച്ച് വ്യാ​ഴാ​ഴ്ച​യാ​ണ് ദു​ബെ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നും കാ​ണ്‍​പു​രി​ലേ​ക്ക് വ​രു​ന്പോൾ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ദു​ബെ​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ത​ല​യി​ല്‍ വെ​ടി​യേ​റ്റ ദു​ബെ സം​ഭ​വ സ്ഥ​ല​ത്തുവ​ച്ച് ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.