മ​രി​ക്കു​മെ​ന്ന് നി​ല​വി​ളി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​യെ​ത്തി; ഡോ​ക്ട​ർ​ക്കു മു​ന്നി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Wednesday, July 8, 2020 9:48 PM IST
തൃ​പ്പൂ​ണി​ത്തു​റ: ചി​കി​ൽ​സ​തേ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ മ​ധ്യ​വ​യ​സ്ക്ക​ൻ ഡോ​ക്ട​റു​ടെ ക​ൺ​മു​ന്നി​ൽ കു​ഴ​ഞ്ഞു​വീ​ണു​മ​രി​ച്ചു. കൊ​റോ​ണ​യു​ടെ ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കോ​വി​ഡ് പി​ടി​പ്പെ​ട്ട​വ​രെ പോ​ലെ​യു​ള്ള മ​ര​ണം ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​ങ്ക​ലാ​പ്പി​ലാ​ക്കി.

തൃ​പ്പൂ​ണി​ത്തു​റ അ​ഞ്ചു​തൈ​ക്ക​ൽ പ​രേ​ത​നാ​യ അ​ന്ത​പ്പ​ന്‍റെ മ​ക​ൻ ക്ലീ​റ്റ​സ് (54) ആ​ണ് മ​രി​ച്ച​ത്. "ഞാ​ൻ ഇ​പ്പോ​ൾ മ​രി​ക്കും ഡോ​ക്ട​റെ എ​ന്നെ പ​രി​ശോ​ധി​ക്കൂ' എ​ന്ന് അ​ല​റി​ക്കൊ​ണ്ടാ​ണ് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി കാ​ഷ്വാ​ലി​റ്റി​യി​ലേ​ക്ക് ക്ലീ​റ്റ​സ് ഓ​ടി​ക്ക​യ​റി​യ​ത്. ക​ട്ടി​ലി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ ക്ലീ​റ്റ​സി​ന് ഓ​ക്സി​ജ​ൻ കൊ​ടു​ക്കാ​നാ​ണ് ഡോ​ക്ട​ർ ആ​ദ്യം ശ്ര​മി​ച്ച​ത്. പ​ക്ഷേ ഉ​ട​നെ ത​ന്നെ ക്ലീ​റ്റ​സ് മ​രി​ച്ചു.

ബുധനാഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഞാ​നി​പ്പോ മ​രി​ക്കും എ​ന്നു പ​റ​ഞ്ഞ ഉ​ട​നെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കു​ക എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​വി​വാ​ഹി​ത​നാ​ണ് ക്ലീ​റ്റ​സ്. മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ഫോ​ട്ടോ​സ്റ്റാ​റ്റ് ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.