ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് ഇ​ല്ല; ര​ണ്ടാം പ​രി​ശോ​ധ​ന നെ​ഗ​റ്റീ​വ്
Wednesday, July 8, 2020 7:33 PM IST
പു​ത്തൂ​ർ (കൊ​ല്ലം): ദു​ബാ​യി​ൽ​നി​ന്നെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. തേ​വ​ല​പ്പു​റം ക​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി മ​നോ​ജ് (23) ആ​ണ് മ​രി​ച്ച​ത്. മ​ര​ണ ശേ​ഷം ന​ട​ത്തി​യ റാ​പ്പി​ഡ് പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ല​പ്പു​ഴ ഐ​സി​എം​ആ​ര്‍ ലാ​ബി​ൽ ന​ട​ത്തി​യ തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡി​ല്ലെ​ന്ന് ക​ണ്ടെ​ത്തി.

ഈ ​മാ​സം ര​ണ്ടി​നാ​ണ് മ​നോ​ജും സു​ഹൃ​ത്തും ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ​ത്. സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ര​ണ്ടു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. മ​നോ​ജി​ന്‍റെ മ​ര​ണ​ത്തോ​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.