സ്വ​പ്ന ത​ല​സ്ഥാ​ന​ത്തു ത​ന്നെ​യെ​ന്നു സൂ​ച​ന; മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം
Wednesday, July 8, 2020 1:52 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക സ്വ​പ്ന സു​രേ​ഷ് തി​രു​വ​ന​ന്ത​പു​ര​ത്തു ത​ന്നെ​യു​ണ്ടെ​ന്ന് സൂ​ച​ന. ത​ല​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ സ്വ​പ്ന​യു​ണ്ടെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഈ ​ഹോ​ട്ട​ലി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ ശാ​ന്തി​ഗിരി ​ആ​ശ്ര​മ​ത്തി​ലും ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം ശാ​ന്തിഗി​രി ആ​ശ്ര​മ​ത്തി​ൽ റെ​യ്ഡ് ന​ടന്നി​ട്ടി​ല്ലെ​ന്നു ഗു​രു​ര​ത്നം ജ്ഞാന​ത​പ​സി പ​ത്ര​സ​മ്മേ​ളന​ത്തിൽ ​പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം അ​ന്പ​ല​മു​ക്കി​ലെ സ്വ​പ്ന​യു​ടെ ഫ്ളാ​റ്റി​ൽ ചൊവ്വാഴ്ച വീ​ണ്ടും ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അതിനിടെ സ്വ​പ്ന മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ക്കു​ന്നു​വെ​ന്നും വി​വ​രമുണ്ട്. മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ടു ദി​വ​സം മു​ൻ​പ് സ്വ​പ്ന അ​ന്പ​ല​മു​ക്കി​ലെ ഫ്ളാ​റ്റി​ൽ എ​ത്തി​യി​രു​ന്നു. സ്വ​പ്ന ഇ​വി​ടെ നി​ന്നും പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം കോ​ണ്‍​സു​ലേ​റ്റി​നെ അ​റി​യി​ച്ചി​രു​ന്നു. ഈ ​വി​വ​രം ചോ​ർ​ന്നു കി​ട്ടി​യെ​ന്നും അ​പ​ക​ടം മ​ണ​ത്ത സ്വ​പ്ന ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

അ​തു​കൊ​ണ്ടു ത​ന്നെ സ്വ​പ്ന ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത് ഉ​ന്ന​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​നാ​ണ് സം​ഘം ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.