വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധനവിന് യാതൊരു കുറവുമില്ല. കോവിഡ് ബാധിതരുടെ എണ്ണം 1,13,78,918 ആയപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,33,384 ആയി. 64,33,942 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും റഷ്യയിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയർത്തി വർധിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയും റഷ്യയും ഒപ്പത്തിനൊപ്പമാണ്. റഷ്യയിൽ 6,74,515 പേർക്ക് രോഗം ബാധിച്ചപ്പോൾ ഇന്ത്യയിൽ 6,73,904 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയും വിധമാണ്. അമേരിക്ക- 29,35,770, ബ്രസീൽ- 15,78,376, റഷ്യ- 6,74,515, ഇന്ത്യ-6,73,904, പെറു- 2,99,080, സ്പെയിൻ- 2,97,625, ചിലി- 2,91,847, ബ്രിട്ടൻ- 2,84,900, മെക്സിക്കോ- 2,52,165, ഇറ്റലി- 2,41,419.
മേൽപറഞ്ഞ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർ അമേരിക്ക- 1,32,318, ബ്രസീൽ- 64,365, റഷ്യ- 10,027, ഇന്ത്യ-19,279, പെറു- 10,412, സ്പെയിൻ- 28,385, ചിലി- 6,192, ബ്രിട്ടൻ- 44,198, മെക്സിക്കോ- 30,366, ഇറ്റലി- 34,854.
ഇതിനു പുറമേ, മറ്റ് നാല് രാജ്യങ്ങളിൽ കൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം കടന്നു. ഇറാൻ- 2,37,878, പാക്കിസ്ഥാൻ- 225,283, സൗദി അറേബ്യ- 2,05,929, തുർക്കി- 204,610, എന്നിവയാണ് അവ.
മേൽപറഞ്ഞ രാജ്യങ്ങൾക്ക് പുറമേ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് ബാധിതരുള്ള രാജ്യങ്ങൾ ആറാണ്. അവ ഇനിപറയും വിധമാണ് ജർമനി, ഫ്രാൻസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, കാനഡ,കൊളംബിയ. ഖത്തറിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്.