ഉ​ത്ര കൊ​ല​പാ​ത​കം: സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന
Monday, June 1, 2020 1:42 PM IST
കൊ​ല്ലം: ഉ​ത്ര കൊ​ല​ക്കേ​സി​ൽ മു​ഖ്യ പ്ര​തി​യാ​യ സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന. ക്രൈം​ബ്രാ​ഞ്ചും സ്പെ​ഷ​ൽ ബ്രാ​ഞ്ചും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഗാ​ർ​ഹി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സം​ഘം എ​ത്തി​യ​ത്.

ഫൊ​റ​ൻ​സി​ക് സം​ഘ​വും സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. തി​ങ്ക​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. വ​നി​താ ക​മ്മീ​ഷി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.