അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കും
Monday, May 25, 2020 10:07 PM IST
തി​രു​വ​ന​ന്ത​പു​രം: അ​രു​വി​ക്ക​ര അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ ഇ​ന്ന് തു​റ​ക്കും. 30 സെ​ന്‍റി മീ​റ്റ​റാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​ത്. ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രാ​ത്രി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ മ​ല​യോ​ര പ്ര​ദേ​ശ​ത്ത് മ​ഴ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​റി​യി​പ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​മെ​ന്ന് നേ​ര​ത്തെ ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​രു​ന്നു.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​രു​വി​ക്ക​ര ഡാം ​തു​റ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.