കോ​വി​ഡ്: രാ​ജ്യ​ത്തെ സ്ഥി​തി വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി
Saturday, April 4, 2020 3:45 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ല്‍ രാ​ജ്യ​ത്തെ സ്ഥി​തി വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ രൂ​പീ​ക​രി​ച്ച സ​മി​തി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തുകയും പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍ എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.

വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെയും അഭിസംബോധന ചെയ്തിരുന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട്, കൊ​റോ​ണ​യെ​ന്ന ഇ​രു​ട്ടി​നെ അ​ക​റ്റാ​ന്‍ ഏ​പ്രി​ല്‍ അ​ഞ്ച് രാ​ത്രി ഒ​ന്‍​പ​തി​ന് വീ​ട്ടി​ലെ വി​ള​ക്കു​ക​ള്‍ അ​ണ​ച്ച് ദീ​പ​ങ്ങ​ള്‍ തെ​ളി​യി​ക്ക​ണ​മെ​ന്ന് അദ്ദേഹം ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ജ​ന​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെള്ളിയാഴ്ച പു​റ​ത്തി​റ​ക്കി​യ ചെ​റു​വീ​ഡി​യോ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലോ​ക്ക്ഡൗ​ണി​നോ​ട് രാ​ജ്യം ന​ന്നാ​യി സ​ഹ​ക​രി​ച്ചു. അ​തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ സാ​മൂ​ഹി​ക ശ​ക്തി പ്ര​ക​ട​മാ​യി​രു​ന്നു. ഇ​തി​ലൂ​ടെ ന​മ്മ​ള്‍ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​യി. 130 കോ​ടി ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ ശ​ക്തി എ​ല്ലാ​വ​ര്‍​ക്കു​മൊ​പ്പ​മു​ണ്ടെ​ന്നും മോദി ചൂ​ട്ടി​ക്കാ​ട്ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.