പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ: പ്രതിഷേധ ധര്‍ണ നടത്തി
1572262
Wednesday, July 2, 2025 7:04 AM IST
വെള്ളറട: ആറാട്ടുകുഴിവാര്ഡില് ഈയ്യപ്പൊറ്റയില് അനധികൃത പാറഖനനത്തിനും, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനുമെതിരെ പ്രതിഷേധം. വെള്ളറട പഞ്ചായത്ത് അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ബിജെപി വെള്ളറട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ബിജെപി വെള്ളറട ഏരിയാ പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് മുളയറ രതീഷ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സ്റ്റെഫിന് സ്റ്റീഫന്‍, വെള്ളറട മണ്ഡലം പ്രസിഡന്റ് അഖില്‍, ജനറല്‍ സെരകട്ടറി ചൂണ്ടിക്കല്‍ ശ്രീകണ്ഠന്, വൈസ് പ്രസിഡന്റ് പത്മകുമാര്‍, കിളിയൂര്‍ ഏരിയാ പ്രസിഡന്റ് പ്രദീപ്, മണ്ഡലം സെക്രട്ടറിമാരായ അമ്യത പ്രദീപ്, സുമോദ്, വാര്‍ഡ് മെമ്പര്‍ അഖില മനോജ്, വിനുകുമാര്‍, രതീഷ് കുമാര്‍, കാര്ത്തികേയന്, ശിവകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.