ദീപം തെളിയിക്കൽ വൈ​ദ്യു​തി വി​ത​ര​ണ​ത്തെ ത​ക​രാ​റി​ലാ​ക്കാം; കെ​എ​സ്ഇ​ബി ആശങ്കയിൽ
Saturday, April 4, 2020 12:09 PM IST
തിരുവനന്തപുരം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​മോ​ദി​യു​ടെ ആ​ഹ്വാ​നം അ​നു​സ​രി​ച്ച് എ​ല്ലാ​വ​രും ഒ​രേ​സ​മ​യം ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​ത് വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യിൽ കെ​എ​സ്ഇ​ബി. ഒ​രേസ​മ​യം എ​ല്ലാ​വ​രും ലൈ​റ്റ് അ​ണ​യ്ക്കു​ന്ന​ത് പ​വ​ര്‍ ഗ്രി​ഡി​ന്‍റെ സ​ന്തു​ല​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

പ​വ​ര്‍ ഗ്രി​ഡി​ന്‍റെ സ​ന്തു​ല​ന​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​വാ​നാ​ണ് തീ​രു​മാ​നം. ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്നും കെ​എ​സ്ഇ​ബി വ്യക്തമാക്കി.

കോ​വി​ഡി​നെ നേ​രി​ടു​വാ​നാ​യി ഞാ​യ​റാ​ഴ്ച രാ​തി ഒ​ന്‍​പ​തി​ന് എല്ലാവരും ലൈറ്റുകൾ അണച്ച് ഒ​ന്‍​പ​ത് മി​നി​ട്ട് ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ശ​ശി ത​രൂ​ര്‍ എം​പി അ​ട​ക്ക​മു​ള്ള പ്രമു​ഖ​ര്‍ അ​ദ്ദേ​ഹ​ത്തിന്‍റെ ആ​ഹ്വാ​ന​ത്തെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.