കോവിഡ് കാലത്തും മുടക്കമില്ലാതെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി
Thursday, April 2, 2020 12:38 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​ണെ​ങ്കി​ലും കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മു​ട​ക്ക​മി​ല്ലാ​തെ ചേ​ർ​ന്നു. സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് മു​ഖേ​ന​യാ​യി​രു​ന്നു യോ​ഗം.

ആ​രോ​ഗ്യ-​മാ​നു​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലാ​ണ് നാം ​ഇ​ന്ന് യോ​ഗം ചേ​രു​ന്ന​തെ​ന്ന് സോ​ണി​യ ഗാ​ന്ധി ആമുഖമായി പ​റ​ഞ്ഞു. വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ന​മ്മു​ടെ മു​ന്നി​ലു​ള്ള​ത്. അ​തി​നാ​ൽ ഇ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ദൃ​ഢ​നി​ശ്ച​യ​വും വ​ലു​താ​യി​രി​ക്ക​ണ​മെ​ന്നും നേതാക്കളെ പാർട്ടി അധ്യക്ഷ ഓർമിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.