കോ​വി​ഡ് വാ​ർ​ത്ത​ക​ൾ അ​റി​യാ​ൻ ട്വി​റ്റ​റി​ൽ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട്
Wednesday, April 1, 2020 12:44 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19നെ ​കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​റി​യി​ക്കു​വാ​ൻ കേ​ന്ദ്ര വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ ഔ​ദ്യോ​ഗീ​ക അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. #IndiaFightCorona എ​ന്ന പേ​രി​ലു​ള്ള വെ​രി​ഫൈ​ഡ് പേ​ജ് @COVIDNewsbyMIB എ​ന്ന ട്വി​റ്റ​ർ ഐ​ഡി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പ​ക​ർ​ച്ച​വ്യാ​ധി​യെ കു​റി​ച്ച് അ​റി​യാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രു​ക​ളാ​ണ് ഈ ​പേ​ജി​ൽ ആ​ദ്യം ട്വീ​റ്റ് ചെ​യ്ത​ത്. "കൊ​റോ​ണ വൈ​റ​സി​നെ സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക് @COVIDNewsbyMIB പി​ന്തു​ട​രു​ക' എ​ന്നും അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.