ഡൽഹി കലാപം: കേന്ദ്രമന്ത്രിസഭാ യോഗത്തിൽ അമിത് ഷാ വിശദീകരിക്കും
Wednesday, February 26, 2020 12:05 PM IST
ന്യൂഡൽഹി: ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ വിശദീകരിക്കും. പ്രധാനമന്ത്രി അധ്യക്ഷനാകുന്ന യോഗത്തിൽ കലാപം നിയന്ത്രിക്കാൻ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകളും നാശനഷ്ടങ്ങളുടെ വിവരവും മന്ത്രി വിശദീകരിക്കും.

കലാപത്തിൽ ഇതുവരെ 20 പേർ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചത്. പോലീസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പടെ 250 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷ മേഖലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.