കെ​പി​സി​സി ജം​ബോ പ​ട്ടി​ക ബു​ധ​നാ​ഴ്ച; കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്?
Monday, January 20, 2020 7:59 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഗ്രൂ​പ്പ് നേ​താ​ക്ക​ൾ വ​ഴ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ജം​ബോ പ​ട്ടി​ക ത​ന്നെ​യാ​കും പ്ര​ഖ്യാ​പി​ക്കു​ക. നൂ​റോ​ളം ഭാ​ര​വാ​ഹി​ക​ൾ പ​ട്ടി​യി​ലു​ണ്ടാ​കും.

ഒ​രാ​ൾ​ക്ക് ഒ​രു​പ​ദ​വി​യി​ലും ജം​ബോ പ​ട്ടി​ക പാ​ടി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടു​ക​ളി​ൽ അ​വ​സാ​ന​നി​മി​ഷം വ​രെ മു​ല്ല​പ്പ​ള്ളി ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും ഗ്രൂ​പ്പ് സ​മ​ർ​ദ്ദം കാ​ര​ണം ഫ​ലം ക​ണ്ടി​ല്ല. ത​ർ​ക്കം തു​ട​ർ​ന്നാ​ൽ പ​ട്ടി​ക ഇ​നി​യും വൈ​കു​മെ​ന്ന​തും മു​ല്ല​പ്പ​ള്ളി വ​ഴ​ങ്ങാ​ൻ കാ​ര​ണ​മാ​യി. മു​തി​ർ​ന്ന നേ​താ​വ് കെ.​വി. തോ​മ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നാ​ണു സൂ​ച​ന. ഇ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും ആ​റു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും, 24 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ്ര​ധാ​ന ഭാ​ര​വാ​ഹി​പ്പ​ട്ടി​ക. കെ. ​സു​ധാ​ക​ര​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നും പു​റ​മേ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്ന് വി.​ഡി. സ​തീ​ശ​നും എ ​ഗ്രൂ​പ്പി​ൽ​നി​ന്ന് പി.​സി. വി​ഷ്ണു​നാ​ഥും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​കും.

സെ​ക്ര​ട്ട​റി​മാ​രാ​യി 60 പേ​രു​ടേ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് 50 പേ​രു​ടേ​യും പ​ട്ടി​ക​യാ​ണു ഗ്രൂ​പ്പ് നേ​തൃ​ത്വ​ങ്ങ​ൾ ന​ൽ​കി​യ​ത്. ഇ​തി​നു പു​റ​മേ എം​പി​മാ​രു​ടെ നോ​മി​നി​ക​ളും ഉ​ൾ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.