മാ​പ്പ് പ​റ​യാ​ത്ത​വ​ർ​ക്കാ​ണ് ഭാ​ര​ത​ര​ത്‌​ന; ശി​വ​സേ​ന​യു​ടെ സ​വ​ർ​ക്ക​ർ പ​രാ​മ​ർ​ശ​ത്തി​ന് കോ​ൺ​ഗ്ര​സ് മ​റു​പ​ടി
Sunday, January 19, 2020 6:22 AM IST
മും​ബൈ: സ​വ​ര്‍​ക്ക​ര്‍​ക്ക് ഭാ​ര​ത​ര​ത്‌​ന ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ആ​ന്‍​ഡ​മാ​ന്‍ ജ​യി​ലി​ല്‍ ര​ണ്ട് ദി​വ​സം ക​ഴി​യ​ണ​മെ​ന്ന ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക്ക് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്. ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ൾ മാ​പ്പ് പ​റ​യാ​ത്ത​വ​ർ​ക്കാ​ണ് ഭാ​ര​ത​ര​ത്‌​ന​യ്ക്ക് അ​ർ​ഹ​ത​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ച്ചി​ന്‍ സാ​വ​ന്ത് പ​റ​ഞ്ഞു.

ജ​യി​ലി​ല്‍ ക​ഴി​യു​മ്പോ​ള്‍ മാ​പ്പ് പ​റ​യാ​ത്ത​ത് ആ​രാ​ണോ, അ​വ​ര്‍​ക്കാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​ത. സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ന​ൽ​കു​ന്ന​തി​നെ​തി​രാ​ണ് കോ​ൺ​ഗ്ര​സ്. എ​ന്നാ​ൽ ബി​ജെ​പി​യെ ആ​രും ഇ​തി​ൽ​നി​ന്നും ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും സാ​വ​ന്ത് സൂ​ചി​പ്പി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് സവർക്കർക്ക് ഭാരതരത്ന നൽകുന്നത് വി​ശ​ക​ല​നം ചെ​യ്യാ​ന​ല്ല. ഭാ​ര​ത​ര​ത്‌​ന ആ​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര​ല്ല. അ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ഷ​യ​മാ​ണെ​ന്നും സ​ച്ചി​ന്‍ സാ​വ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.