"ഗു​ജ​റാ​ത്ത് ഓ​ർ​മ​യി​ല്ലേ?'; വെ​ല്ലു​വി​ളി​യും പ്ര​കോ​പ​ന​വു​മാ​യി ബി​ജെ​പി
Tuesday, January 14, 2020 5:45 PM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി അ​നു​കൂ​ല റാ​ലി​യി​ൽ നി​യ​മ​ത്തെ എ​തി​ർ‌​ക്കു​ന്ന​വ​രെ വെ​ല്ലു​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും ബി​ജെ​പി. കു​റ്റ്യാ​ടി​യി​ൽ പാ​ർ​ട്ടി ന​ട​ത്തി​യ റാ​ലി​യി​ലാ​ണ് വെ​ല്ലു​വി​ളി​യും പ്ര​കോ​പ​ന​വും നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ മു​ഴ​ക്കി​യ​ത്. ഗു​ജ​റാ​ത്ത് ഓ​ർ​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ ഒ​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യു​മെ​ല്ലാം ക​ണ​ക്ക​റ്റ് ചീ​ത്ത​പ​റ​ഞ്ഞു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ലാ​കെ മു​ഴ​ങ്ങി.

ബി​ജെ​പി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് "രാ​ഷ്ട്രീ​യ റാ​ലി' എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രി​ലൊ​രാ​ളാ​യ എം.​ടി ര​മേ​ശാ​ണ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച സി​എ​എ അ​നു​കൂ​ല വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം തീ​രെ കു​റ​ഞ്ഞ​തും മ​റ്റൊ​രി​ട​ത്ത് പ​രി​പാ​ടി ന​ട​ക്കു​ന്ന​തി​നു മു​ന്നെ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ളെ​ല്ലാം ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ച​തു​മെ​ല്ലാം വാ​ർ​ത്ത​ക​ളാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കു​റ്റ്യാ​ടി​യി​ലെ പ​രി​പാ​ടി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​വും വെ​ല്ലു​വി​ളി​യും നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.