ജാ​മി​യയുടെ പ്ര​തി​രോ​ധ പ്ര​തീ​ക​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക​ൾ
Monday, December 16, 2019 2:38 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പോ​ലീ​സ് ന​ര​നാ​യാ​ട്ടി​നെ​തി​രെ നി​ർ​ഭ​യം കൈ​ചൂ​ണ്ടി പ്ര​തി​രോ​ധി​ച്ച് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നിക​ൾ. ജാ​മി​യ വി​ദ്യാ​ർ​ഥി​നിക​ളാ​യ ലദീത​യും ആ​യി​ഷ​യു​മാ​ണ് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​ൻ ഇ​ട​പെ​ട്ട​ത്. ശ്വാ​സ​ത​ട​സം നേ​രി​ട്ട വി​ദ്യാ​ർ​ഥി​നി​യു​മാ​യി പു​റ​ത്തേ​ക്ക് പോ​കാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് പോ​ലീ​സ് ത​ങ്ങ​ളെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ച്ച​തെ​ന്ന് ആ​യി​ഷ പ​റ​യു​ന്നു.

ഓ​ട്ടോ റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും ത​ങ്ങ​ളെ പോ​ലീ​സ് ത​ങ്ങ​ളെ മ​ർ​ദി​ച്ചു. സം​ഘ​ർ​ഷ സാ​ഹ​ച​ര്യം ഇ​ല്ലാ​തി​രു​ന്നി​ട്ടും പോ​ലീ​സ് ടി​യ​ർ​ഗ്യാ​സ് പ്ര​യോ​ഗി​ച്ചു- ആ​യി​ഷ പ​റ​ഞ്ഞു. മ​ല​യാ​ളി​യാ​യ ഷ​ഹീ​നെ പോ​ലീ​സ് അ​ടി​ച്ച​പ്പോ​ഴാ​ണ് ആ​യി​ഷ​യും ല​തീ​ത​യും മു​ന്നോ​ട്ടു​വ​ന്ന​ത്. ഷ​ഹീ​നെ പോ​ലീ​സി​ൽ​നി​ന്ന് മ​റ​ച്ചു​പി​ടി​ച്ച് ഇ​വ​ർ പ്ര​തി​രോ​ധം തീ​ർ​ത്തു.

എ​ന്നി​ട്ടും അ​ടി​ക്കാ​ൻ അ​ടു​ത്ത പോ​ലീ​സി​നു നേ​രെ കൈ​ചൂ​ണ്ടി ആ​യി​ഷ നി​ന്നു. ഇ​തോ​ടെ പോ​ലീ​സു​കാ​ർ പി​ൻ​വാ​ങ്ങി. പോ​ലീ​സ് സം​ഘ​ത്തെ ഒ​റ്റ​യ്ക്കു നേ​രി​ട്ട ആ​യി​ഷ പെ​ട്ടെ​ന്നു ത​ന്നെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പ്ര​ച​രി​ച്ചു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.