ജാ​മി​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ബ​സു​ക​ൾ​ക്ക് തീ​വ​ച്ച​ത് പോ​ലീ​സ്?; ദൃ​ശ്യ​ങ്ങ​ൾ
Sunday, December 15, 2019 10:37 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ബ​സു​ക​ൾ​ക്ക് തീ​വ​ച്ച​തു പോ​ലീ​സാ​ണെ​ന്ന് ആ​രോ​പ​ണം. ക​ന്നാ​സു​ക​ളി​ൽ ഇ​ന്ധ​ന​വു​മാ​യി എ​ത്തി​യ പോ​ലീ​സ്, ബ​സു​ക​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സൂ​ചി​പ്പി​ക്കു​ന്ന ചി​ല വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ളി​ൽ​നി​ന്ന് ഉൗ​റ്റി​യെ​ടു​ത്ത പെ​ട്രോ​ളു​കൊ​ണ്ടാ​ണു ബ​സു​ക​ൾ ക​ത്തി​ച്ച​തെ​ന്നും ബ​സു​ക​ളി​ൽ അ​പ്പോ​ഴും യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ദൃ​ക്സാ​ക്ഷി​യെ ഉ​ദ്ധ​രി​ച്ച് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. 15 പേ​രു​ടെ സം​ഘ​മാ​ണു ബ​സു​ക​ൾ ക​ത്തി​ച്ച​തെ​ന്നും പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടെ​ന്നും ദൃ​ക്സാ​ക്ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ പ​ങ്കി​ല്ലെ​ന്നും അ​ക്ര​മ​ര​ഹി​ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ സ​മ​ര​മാ​ണു വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ​തെ​ന്നും വി​ദ്യാ​ർ​ഥി സം​ഘ​ട​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ് പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തെ​ന്നും ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ൽ ആ​രോ​പി​ച്ചു.




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.