നി​ർ​ഭ​യ കേ​സ് പ്ര​തി​യു​ടെ ദ​യാ​ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം
Friday, December 6, 2019 4:05 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി ഭ​വ​ന് കൈ​മാ​റി​യ​ത്. ഉ​ട​ൻ ത​ന്നെ രാ​ഷ്ട്ര​പ​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

നി​ർ​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ത​ട​വി​ൽ ക​ഴി​യു​ന്ന നാ​ല് പേ​രി​ൽ ഒ​രാ​ളാ​യ വി​ന​യ് ശ​ർ​മ​യാ​ണ് തൂ​ക്കു​മ​ര​ത്തി​ൽ നി​ന്നും ഇ​ള​വ് തേ​ടി രാ​ഷ്ട്ര​പ​തി​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ഇ​യാ​ൾ മാ​ത്ര​മാ​ണ് വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദ​യാ​ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 16ന് ​സം​ഭ​വ​മു​ണ്ടാ​യി ഏ​ഴ് വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ർ​ജി​യി​ൽ എ​ന്ത് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് രാ​ജ്യം.

ഡ​ൽ​ഹി സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ വൈ​കി​യ​താ​ണ് ദ​യാ​ഹ​ർ​ജി​യി​ൽ തീ​രു​മാ​നം നീ​ളാ​ൻ കാ​ര​ണ​മാ​യ​ത്. ദ​യാ​ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്ത​തോ​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ർ​ഭ​യു​ടെ ഓ​ർ​മ ദി​വ​സ​ത്തി​ന് മു​ൻ​പ് ദ​യാ​ഹ​ർ​ജി​യി​ൽ രാ​ഷ്ട്ര​പ​തി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.