കൂ​ട​ത്താ​യി: വ്യാ​ജ വി​ൽ​പ​ത്ര കേ​സി​ൽ സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ
Friday, November 22, 2019 6:20 PM IST
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി വ്യാ​ജ വി​ൽ​പ​ത്ര കേ​സി​ൽ സി​പി​എം നേ​താ​വ് അ​റ​സ്റ്റി​ൽ. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് മ​നോ​ജി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ജ വി​ൽ​പ​ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ന്നാ​മ​റ്റം വീ​ടും പു​ര​യി​ട​വും ത​ട്ടി​യെ​ടു​ക്കാ​ൻ കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ജോ​ളി​യാ​ണ് ശ്ര​മി​ച്ച​ത്. ഇ​തി​നു മ​നോ​ജിന്‍റെ സ​ഹാ​യം ഉണ്ടായിരുന്നു.

മ​ര​ണ​പ്പെ​ട്ട ടോം ​തോ​മ​സി​ന്‍റെ പേ​രി​ൽ ര​ണ്ട് വി​ൽ​പ​ത്ര​ങ്ങ​ളാ​ണ് ജോ​ളി ത​യാ​റാ​ക്കി​യ​ത്. ഇ​തി​ലൊ​ന്ന് ആ​ദ്യ​ഭ​ർ​ത്താ​വ് റോ​യി​യു​ടെ മ​ര​ണ​ത്തി​ന് മു​ൻ​പും മ​റ്റൊ​ന്ന് റോ​യ് മ​ര​ണ​പ്പെ​ട്ട ശേ​ഷ​വു​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ കാ​ല​ശേ​ഷം സ്വ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശം റോ​യ് തോ​മ​സി​നും, ജോ​ളി റോ​യി​ക്കു​മാ​ണെ​ന്ന് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു. ആ​രു​ടെ​യും പ്രേ​ര​ണ​യ്ക്ക് വ​ഴ​ങ്ങി​യ​ല്ല വി​ല്‍​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നും ഏ​ഴു​തി​യി​രു​ന്നു. മ​നോ​ജും, എ​ന്‍​ഐ​ടി​യി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ മ​ഹേ​ഷ്കു​മാ​റു​മാ​യി​രു​ന്നു സാ​ക്ഷി​ക​ൾ.

മ​ഹേ​ഷ്കു​മാ​റി​ന്‍റെ പേ​രി​ല്‍ മ​നോ​ജ് വ്യാ​ജ ഒ​പ്പി​ട്ട​താ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. ജോ​ളി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മ​നോ​ജി​നെ സി​പി​എം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.