മാ​ർ​ബി​ൾ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; പാ​ല​ക്കാ​ട്ട് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Tuesday, November 12, 2019 2:50 PM IST
പാ​ല​ക്കാ​ട്: ലോ​റി​യി​ൽ നി​ന്ന് മാ​ർ​ബി​ൾ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ മാ​ർ​ബി​ളി​ന​ടി​യി​ൽ പെ​ട്ട് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. കോ​ട്ടാ​യി ചെ​റു​കു​ന്നം ചേ​ല​ക്കാ​ട് വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ്രീ​ധ​ര​ൻ (52), പു​ളി​ക്ക​ൽ വീ​ട് കു​മാ​ര​ന്‍റെ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട് നി​ർ​മാ​ണ​ത്തി​ന് മാ​ർ​ബി​ൾ ലോ​ഡ് ഇ​റ​ക്കു​ക​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ൾ. ര​ണ്ട് മാ​ർ​ബി​ൾ പാ​ളി​ക​ൾ പു​റ​ത്തി​റ​ക്കി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ മ​റ്റു​ള്ള​വ നി​ര​ങ്ങി തൊ​ഴി​ലാ​ളി​ക​ൾ അ​തി​ന​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് മാ​ര്‍​ബി​ള്‍ പാ​ളി​ക​ള്‍ നീ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.