മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം പ​ങ്കി​ട്ട് മാ​ർ​ഗ​ര​റ്റ് അ​റ്റ്‌​വു​ഡും ബ​ർ​ണാ​ഡി​യ​ൻ ഇ​വാ​രി​സ്റ്റോ​യും
Tuesday, October 15, 2019 7:17 AM IST
ല​ണ്ട​ൻ: 2019ലെ ​മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി മാ​ർ​ഗ​ര​റ്റ് അ​റ്റ്‍​വു​ഡും ബ്രീ​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി ബ​ർ​ണാ​ഡി​യ​ൻ ഇ​വാ​രി​സ്റ്റോ​യും പ​ങ്കി​ട്ടു. മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം സം​യു​ക്ത​മാ​യി പ​ങ്കി​ടു​ന്ന ആ​ദ്യ എ​ഴു​ത്തു​കാ​രാ​ണ് ഇ​രു​വ​രും. ‘ബ്ലൈ​ൻ​ഡ് അ​സാ​സ്സി​ൻ​സ്’ എ​ന്ന പു​സ്ത​ക​ത്തി​ന് അ​റ്റ്‌​വു​ഡ് ര​ണ്ടാ​യി​ര​ത്തി​ലും മാ​ൻ ബു​ക്ക​ർ പു​ര​സ്കാ​രം നേ​ടി​യി​രു​ന്നു.

അ​റ്റ്‌​വു​ഡി​ന്‍റെ "ദി ​ടെ​സ്റ്റ്മെ​ന്‍റ്സും' ഇ​വാ​രി​സ്റ്റോ​യു​ടെ "ഗേ​ൾ, വു​മ​ൺ, അ​ത​ർ' എ​ന്ന കൃ​തി​യു​മാ​ണ് ഇത്തവണ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. 79 വ​യ​സു​കാ​രി​യാ​യ അ​റ്റ്‌​വു​ഡ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ബു​ക്ക​ർ പു​ര​സ്കാ​ര ജേ​താ​വ് എ​ന്ന ഖ്യാ​തി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ബു​ക്ക​ർ നേ​ടു​ന്ന ആ​ദ്യ ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യി ഇ​വാ​രി​സ്റ്റോ.

2018 ഒ​ക്ടോ​ബ​ർ മു​ത​ൽ 2019 സെ​പ്റ്റം​ബ​ർ വ​രെ ബ്രി​ട്ട​നി​ലും അ​യ​ർ​ല​ൻ​ഡി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച 151 നോ​വ​ലു​ക​ളി​ൽ നി​ന്നാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക ത​യ്യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.