കൊട്ടാരക്കരയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്
Wednesday, October 9, 2019 2:24 PM IST
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ മൂന്നു വാ​ഹ​ന​ങ്ങൾ കൂ​ട്ടി​യി​ടി​ച്ച് തീ​പി​ടിച്ചു. കൊ​ട്ടാ​ര​ക്ക​ര ലോ​വ​ർ ക​രി​ക്കത്ത് കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ പി​ക്ക​പ്പ് വാ​നും അ​തേ​ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​റും എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി​ട്ടാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പി​ക്ക​പ്പ് കാ​റു​മാ​യി ഇ​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു, ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തീ​പി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണമാ​യും ക​ത്തി​ന​ശി​ച്ചു.

ഓ​ട്ടോ ​ഡ്രൈ​വ​ര്‍ സാ​ജ​ന്‍ ഫി​ലി​പ്പ്, കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ടോ​ണി എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോള​ജി​ലും പി​ക്ക​പ്പി​ന്‍റെ ഡ്രൈ​വ​ര്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജേ​ഷി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ നാ​ല് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സു​ക​ളാ​ണ് തീ​നി​യ​ന്ത്ര​ണ​ വി​ധേ​യ​മാ​ക്കിയ​ത്. അ​പ​ക​ട​ത്തെ​ തു​ട​ര്‍​ന്ന് എംസി ​റോ​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.