"എ​ല്ലാ​വ​ർ​ക്കും സൗ​ഖ്യം’; ഹൗ​ഡി മോ​ദി വേ​ദി​യി​ൽ മ​ല​യാ​ളം പ​റ​ഞ്ഞു മോ​ദി
Monday, September 23, 2019 12:04 AM IST
ഹൂ​സ്റ്റ​ണ്‍: ഹൗ​ഡി മോ​ദി പ​രി​പാ​ടി​ക്കി​ടെ മ​ല​യാ​ളം പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ശേ​ഷം പ്ര​സം​ഗം ആ​രം​ഭി​ക്ക​വെ​യാ​ണ് മോ​ദി മ​ല​യാ​ളം മൊ​ഴി​ഞ്ഞ​ത്.

എ​ല്ലാ​വ​ർ​ക്കും സൗ​ഖ്യം എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ആ​ശം​സ. ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ത്തെ മ​റ്റു ഭാ​ഷ​ക​ളി​ലും മോ​ദി ഈ ​ആ​ശം​സ നേ​ർ​ന്നു. ഇ​ന്ത്യ​യി​ൽ എ​ല്ലാം ശു​ഭ​മാ​ണെ​ന്നും ട്രം​പി​നെ കാ​ണി​ക​ൾ​ക്കി​ട​യി​ൽ ഇ​രു​ത്തി മോ​ദി പ​റ​ഞ്ഞു​വ​ച്ചു.

നേ​ര​ത്തെ, ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ ട്രം​പി​നാ​യി മോ​ദി വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി അ​ബ് കി ​ബാ​ർ മോ​ദി സ​ർ​ക്കാ​ർ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് വോ​ട്ടു​തേ​ടി​യ​ത്. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു അ​ബ് കി ​ബാ​ർ ട്രം​പ് സ​ർ​ക്കാ​ർ പ​രാ​മ​ർ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.