കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല; ബാ​ര​ലി​ന് 70 ഡോ​ള​ര്‍ വ​രെ ഉ​യ​ര്‍​ന്നു
Monday, September 16, 2019 9:27 AM IST
റി​യാ​ദ്: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല കു​ത്ത​നെ കൂ​ടി. ഇ​ന്ത്യ വാ​ങ്ങു​ന്ന ബ്രെ​ന്‍റ് ക്രൂ​ഡി​ന്‍റെ വി​ല ഒ​റ്റ​യ​ടി​ക്ക് 20 ശ​ത​മാ​ന​മാ​ണ് കൂ​ടി​യ​ത്. ബാ​ര​ലി​ന് 70 ഡോ​ള​ര്‍ വ​രെ വി​ല ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 28 വ​ര്‍​ഷ​ത്തി​നി​ടെ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ല്‍ ഒ​റ്റ ദി​വ​സം കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണ് ഇ​ത്.

ഇ​തി​ന് മു​മ്പ് ഇ​റാ​ഖ്- കു​വൈ​റ്റ് യു​ദ്ധ കാ​ല​യ​ള​വി​ല്‍ മാ​ത്ര​മാ​ണ് എ​ണ്ണ​വി​ല​യി​ല്‍ ഇ​ത്ര​യ​ധി​കം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക്രൂ​ഡ‍് വി​ല ബാ​ര​ലി​ന് 80 ഡോ​ള​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഹൗ​തി വി​മ​ത​ര്‍ സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ ഉ​ല്‍​പാ​ദ​ന കേ​ന്ദ്ര​ങ്ങ​ള്‍ ആ​ക്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ല വ​ർ​ധി​ച്ച​ത​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

എ​ണ്ണ ഉ​ത്പാ​ദ​നം പൂ​ര്‍​വ്വ​സ്ഥി​തി​യി​ലാ​കാ​ന്‍ ആ​ഴ്ച​ക​ളെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നു​ള​ള എ​ണ്ണ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന നി​ല​യ്ക്ക് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലും വി​ല വ​ര്‍​ധ​ന പ്ര​തി​ഫ​ലി​ക്കും.

നേ​ര​ത്തെ, ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ അ​രാം​കോ​യു​ടെ അ​ബ്ക്യൂ​ക്കി​ലെ​യും ഖു​റൈ​സി​ലെ​യും കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.