കു​റ്റ​ക്കാ​ർ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ൾ, നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം: സി​പി​ഐ
Saturday, September 14, 2019 10:23 PM IST
കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ പി​ന്തു​ണ​ച്ചു സി​പി​ഐ. ഏ​തു നി​യ​മ​വും ലം​ഘി​ക്കാ​മെ​ന്നു ക​രു​തു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​താ​ണു സു​പ്രീം​കോ​ട​തി വി​ധി​യെ​ന്നും കോ​ട​തി വി​ധി​യു​ടെ അ​ന്ത​സ​ത്ത ഉ​ൾ​ക്കൊ​ണ്ടേ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യൂ എ​ന്നും സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു പ​റ​ഞ്ഞു. മ​ര​ട് ഫ്ളാ​റ്റ് കേ​സി​ൽ യ​ഥാ​ർ​ഥ കു​റ്റ​ക്കാ​രാ​യ ഫ്ളാ​റ്റ് നി​ർ​മാ​താ​ക്ക​ളെ​യാ​ണ് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ​ക്കു വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ക്കം ഫ്ളാ​റ്റി​ലെ​ത്തി ഉ​ട​മ​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ഫ്ളാ​റ്റു​ക​ൾ പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി​വി​ധി നി​ർ​വീ​ര്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ഷ്ട്ര​പ​തി, ഉ​പ​രാ​ഷ്ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ര​ള ഗ​വ​ർ​ണ​ർ, സ്പീ​ക്ക​ർ എ​ന്നി​വ​ർ​ക്ക​ട​ക്കം ന​ൽ​കി​യ സ​ങ്ക​ട​ഹ​ർ​ജി​യി​ൻ​മേ​ലു​ള്ള തീ​രു​മാ​നം ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നു കേ​ര​ള ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഫ്ളാ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നു കാ​ട്ടി​യു​ള്ള മ​ര​ട് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ഫ​യ​ൽ ചെ​യ്യും. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു നി​ർ​മി​ച്ച നാ​ലു ഫ്ളാ​റ്റു​ക​ൾ ഈ ​മാ​സം 20നു ​മു​ന്പ് പൊ​ളി​ച്ചു​നീ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ആ​റി​നാ​ണ് സു​പ്രീം​കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.