കോ​ടി​യേ​രി​യു​ടെ മ​ക​നി​ല്ലാ​ത്ത പ​രി​ഗ​ണ​ന തു​ഷാ​റി​നെ​ന്തി​ന്? മു​ഖ്യ​മ​ന്ത്രി​യോ​ടു സ​തീ​ശ​ൻ
Friday, August 23, 2019 3:25 PM IST
തി​രു​വ​ന​ന്ത​പു​രം: 19 കോ​ടി രൂ​പ​യു​ടെ ചെ​ക്കു​കേ​സി​ൽ അ​ജ്മാ​നി​ൽ അ​റ​സ്റ്റി​ലാ​യ ബി​ഡി​ജ​ഐ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ മോ​ച​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ട​തി​നെ ചോ​ദ്യം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ചെ​ക്ക് കേ​സി​ൽ​പെ​ട്ട് ഗ​ൾ​ഫി​ലെ ജ​യി​ലി​ൽ കി​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ത്ത മു​ഖ്യ​മ​ന്ത്രി എ​ന്തി​നാ​ണ് എ​ൻ​ഡി​എ ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​തെ​ന്ന് സ​തീ​ശ​ൻ ചോ​ദി​ച്ചു.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ മ​ക​ൻ ഗ​ൾ​ഫി​ൽ ചെ​ക്ക് കേ​സി​ൽ പെ​ട്ടി​ട്ടു​പോ​ലും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കു നി​യ​മ പ​രി​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നു മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ച​ത്. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ജ്മാ​നി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് തു​ഷാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​നാ​യി തു​ഷാ​റി​നെ ഹോ​ട്ട​ലി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​ണ് തു​ഷാ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.