മ​ഹാ​രാ​ഷ്ട്ര​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് 13 പേ​ർ മ​രി​ച്ചു
Monday, May 20, 2019 10:19 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 13 പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ബു​ൽ​ഡാ​ന​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മുംബൈ- നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ല്‍ ബു​ൽ​ഡാ​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഉ​പ്പു​മാ​യി വ​രു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട്ര​ക്കി​ന്‍റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.