കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗം; എ​ൻ​ഡി​എ അ​ക്കൗ​ണ്ട് തു​റ​ന്നേ​ക്കാ​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ
Sunday, May 19, 2019 6:49 PM IST
ന്യൂ​ഡ​ൽ​ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം വ്യാഴാഴ്ച വരാനിരിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്നാണ് എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം. യു​ഡി​എ​ഫി​ന് 15 മു​ത​ൽ 16 സീ​റ്റു​ക​ൾ വ​രെ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ൽ​ഡി​എ​ഫ് മൂ​ന്ന് മു​ത​ൽ അ​ഞ്ച് സീ​റ്റു​ക​ൾ വ​രെ നേ​ടി​യേ​ക്കാ​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. എ​ൻ​ഡി​എ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നും ഇ​ന്ത്യ ടു​ഡേ എ​ക്സി​റ്റ് പോ​ൾ വ്യക്തമാക്കുന്നു. 0-3 സീ​റ്റു​ക​ൾ എ​ൻ​ഡി​എ കേ​ര​ള​ത്തി​ൽ നേ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ന്ത്യ ടു​ഡേ പ്ര​വ​ചി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.