ബി​ജെ​പി ഗു​ണ്ട​ക​ളെ ഇ​റ​ക്കി അ​ക്ര​മം ന​ട​ത്തു​ന്നു​വെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്
Wednesday, May 15, 2019 4:05 PM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ബി​ജെ​പി പു​റ​ത്തു​നി​ന്ന് ഗു​ണ്ട​ക​ളെ ഇ​റ​ക്കി അ​ക്ര​മം ന​ട​ത്തു​ക​യാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡെ​റി​ക് ഒ​ബ്രി​യാ​ൻ. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ പ​റ​യു​ന്ന​ത് നു​ണ​യാ​ണ്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ഡെ​റി​ക് പ​റ​ഞ്ഞു.

ബം​ഗാ​ളി​ൽ ആ​ർ​ക്കും വ​ന്ന് റാ​ലി ന​ട​ത്താം. എ​ന്നാ​ൽ എ​ന്തി​നാ​ണ് പു​റ​ത്തു നി​ന്നു​ള്ള​വ​രെ റാ​ലി​ക്ക് കൊ​ണ്ടു വ​രു​ന്ന​തെ​ന്നും ഡെ​റി​ക് ചോ​ദി​ച്ചു. ബം​ഗാ​ളി​ന്‍റെ സം​സ്കാ​ര​ത്തെ കു​റ​ച്ചു കാ​ട്ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ബി​ജെ​പി ഇ​വി​ടെ ന​ട​ത്തു​ന്ന​തെ​ന്നും ഡെ​റി​ക് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം അ​മി​ത്ഷാ​യു​ടെ റാ​ലി​യു​ടെ സ​മ​യ​ത്ത് വ്യാ​പ​ക സം​ഘ​ർ​ഷ​മാ​ണ് ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് മ​മ​ത​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി അ​മി​ത്ഷാ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​രു പാ​ർ​ട്ടി​ക​ളും പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.