കൊ​ളം​ബോ സ്ഫോ​ട​നം: സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക‍​യാ​ണെ​ന്ന് ഇ​ന്ത്യ
Sunday, April 21, 2019 11:45 AM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ നി​രീ​ക്ഷി​ച്ചു​വ​രി​ക‍​യാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. കൊ​ളം​ബോ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക‍​യാ​ണെ​ന്നും സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റു​ക​ളും അ​സ​വ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. +94777902082, +94772234176, +94777903082, +94112422788, +94112422789 സ​ഹാ​യം ആ​വ​ശ്യ​മു​ള്ള ഈ ​ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
കൊ​ളം​ബോ​യി​ലെ മൂ​ന്നു ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ഒ​രു ഹോ​ട്ട​ലി​ലു​മാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ൽ 42 പേ​ർ മ​ര​ണ​പ്പെ​ടു​ക​യും മു​ന്നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.45 ന് ​ആ​യി​രു​ന്നു പ​ള്ളി​ക​ളി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.