ര​മ്യാ ഹ​രി​ദാ​സി​നെ​തിരെ മോശം പ​രാ​മ​ർ​ശം: എ.​വി​ജ​യ​രാ​ഘ​വ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ താ​ക്കീ​ത്
Thursday, April 18, 2019 7:58 PM IST
തൃ​ശൂ​ർ: ആ​ല​ത്തൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ഥി ര​മ്യ ഹ​രി​ദാ​സി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ താ​ക്കീ​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണി​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ വി​ല​യി​രു​ത്തി.

തൃ​ശൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ത​നി​ക്കെ​തി​രേ വ​നി​താ ക​മ്മീ​ഷ​ൻ വി​വേ​ച​നം കാ​ണി​ച്ചു​വെ​ന്ന് ര​മ്യ തു​റ​ന്ന​ടി​ച്ച​ത്. എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ അ​പ​കീ​ർ​ത്തി പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും വ​നി​താ ക​മ്മീ​ഷ​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും വി​ളി​ച്ചു​പോ​ലും ചോ​ദി​ച്ചി​ല്ലെ​ന്നും ര​മ്യാ ഹ​രി​ദാ​സ് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കെ.​സു​ധാ​ക​ര​ൻ എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ വ​നി​ത​യ്ക്കെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. രാ​ഷ്ട്രീ​യം നോ​ക്കി​യാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്ന​ത്. താ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലും സ​മാ​ന രീ​തി​യി​ൽ ചെ​യ്യാ​മെ​ന്നി​രി​ക്കേ ക​മ്മീ​ഷ​ൻ ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും ര​മ്യ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.