സൗ​ദി​യി​ൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല
Thursday, April 18, 2019 6:59 AM IST
റി​യാ​ദ്: സൗ​ദി അ​റേബ്യയിൽ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി. ഫെ​ബ്രു​വ​രി 28-നു ​ന​ട​ന്ന സം​ഭ​വം ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് സൗദി ന​ട​പ്പാ​ക്കി​യ​ത്.

ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​ക്ക​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ വ​ധ​ശി​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ത്ത​തും ഇ​ത് ത​ട​യാ​ൻ ക​ഴി​യാ​ത്ത​തും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രം​ഗ​ത്തെ​ത്തി. കൂ​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ത്വീ​ന്ദ​റി​ന്‍റെ വി​ധ​വ​യെ അ​റി​യി​ച്ചു. സ​ത്വീ​ന്ദ​റി​നെ വ​ധി​ച്ചെ​ന്ന​റി​യി​ച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളു​ണ്ടാ​യി​ല്ലെ​ന്നും സ​ത്വീ​ന്ദ​റി​ന്‍റെ ഭാ​ര്യ പ​റ​ഞ്ഞു.

ഇ​തേ​തു​ട​ർ​ന്ന് ഭാര്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചു. എ​ന്നി​ട്ടും വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അവർ പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് കോ​ട​തി​യു​ടെ നോ​ട്ടീ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ധ​ശി​ക്ഷ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

2015 ഡി​സം​ബ​ർ ഒ​ന്പ​തി​ന് മ​റ്റൊ​രു ഇ​ന്ത്യ​ക്കാ​ര​നാ​യ ആ​രി​ഫ് ഇ​മാ​മു​ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ത്വീ​ന്ദ​റും ഹ​ർ​ജീ​തും അ​റ​സ്റ്റി​ലാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.