77 കോ​ടി ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ ചോ​ർ​ന്നു; ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചോ​ർ​ച്ച ?
Friday, January 18, 2019 12:47 PM IST
ന്യു​യോ​ർ​ക്ക്: 77.2 കോ​ടി ആ​ളു​ക​ളു​ടെ ഇ-​മെ​യി​ൽ വി​വ​ര​ങ്ങ​ളും 2.2 കോ​ടി പാ​സ്വേ​ർ​ഡു​ക​ളും ചോ​ർ​ന്നു. മെ​ഗാ എ​ന്ന ക്ലൗ​ഡ് സ​ർ​വീ​സി​ൽ ഈ ​വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ഫ​യ​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മൈ​ക്രോ​സോ​ഫ്റ്റ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റും സൈ​ബ​ർ സു​ര​ക്ഷാ ഗ​വേ​ഷ​ക​നു​മാ​യ ട്രോ​യ് ഹ​ണ്ട് പ​റ​ഞ്ഞു. ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ ഏ​റ്റ​വും വ​ലി​യ വി​വ​ര​ചോ​ർ​ച്ച​യാ​ണ് ഇ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

ഹ​ണ്ട് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്ക​നു​സ​രി​ച്ച് 772,904,991 ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ളും 21,222,975 കോ​ടി പാ​സ്വേ​ർ​ഡു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി പ​ര​സ്യ​മാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ-​മെ​യി​ലു​ക​ളും പാ​സ്വേ​ർ​ഡു​ക​ളും അ​ട​ക്കം 269 കോ​ടി രേ​ഖ​ക​ൾ ’ക​ള​ക്ഷ​ൻ #1’ എ​ന്ന പേ​രി​ലു​ള്ള ഈ ​ഡാ​റ്റാ ശേ​ഖ​ര​ത്തി​ലു​ണ്ടെ​ന്നും ഹ​ണ്ട് പ​റ​യു​ന്നു. 12,000 വ്യ​ത്യ​സ്ത ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന 87 ജി​ബി വ​ലി​പ്പ​മു​ള്ള ഫ​യ​ലാ​ണ് ക​ള​ക്ഷ​ൻ #1. ഇ​ത് മെ​ഗാ​യി​ൽ​നി​ന്നു നീ​ക്കി​യി​ട്ടു​ണ്ട്.

www.haveibeenpwned.com എ​ന്ന ഹ​ണ്ടി​ന്‍റെ വെ​ബ്സൈ​റ്റി​ൽ, ചോ​ർ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ണ്ട്. 18 വെ​ബ്സൈ​റ്റു​ക​ളി​ൽ നി​ന്നു ചോ​ർ​ന്നി​ട്ടു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ചോ​ർ​ച്ച​യ്ക്കു വിധേയ​മാ​യി​ട്ടു​ള്ള സൈ​റ്റു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ ചേ​ർ​ത്തി​ട്ടു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ മ​റ്റു വെ​ബ്സൈ​റ്റു​ക​ളി​ലും ഈ ​ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.