ഖ​ന​നം പൂർണമായും നി​ർ​ത്ത​ണ​മെ​ന്ന് സ​മ​ര​സ​മി​തി, പറ്റില്ലെന്ന് സർക്കാർ; ആ​ല​പ്പാ​ട് ച​ർ​ച്ച പ​രാ​ജ​യം
Thursday, January 17, 2019 7:04 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം പ​രാ​ജ​യ​പ്പെ​ട്ടു. വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രു​ന്ന​തു​വ​രെ ഒ​രു മാ​സ​ത്തേ​ക്ക് സീ ​വാ​ഷിം​ഗ് നി​ർ​ത്തി​വ​യ്ക്കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം സ​മ​ര​സ​മി​തി ത​ള്ളി. ഖ​ന​നം നി​ർ​ത്തി​വ​യ്ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചു.

ആ​ല​പ്പ​ട്ടെ ജ​ന​ങ്ങ​ളു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ്. ക​ട​ലും ദേ​ശീ​യ ജ​ല​പാ​ത​യും ത​മ്മി​ലു​ള്ള അ​ക​ലം 20 മീ​റ്റ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ പ്ര‍​യാ​സം കാ​ണാ​തെ ക​മ്പ​നി​ക​ളു​ടെ കാ​ര്യം പ​റ​യു​ന്ന​ത് ജ​നാ​ധി​പ​ത്യ​പ​ര​മ​ല്ല. മ​ന്ത്രി നേ​രി​ട്ടു​വ​ന്ന് ജ​ന​ങ്ങ​ളു​ടെ ദു​ഖം മ​ന​സി​ലാ​ക്ക​ട്ടെ​യെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സ​മ​ര​സ​മി​തി​യു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഖ​ന​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് ചി​ന്തി​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​മ​ല്ലെ​ന്നാ​ണ് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ അ​റി​യി​ച്ച​ത്. താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വാം. എ​ന്നാ​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​ന്ന വ​ലി​യ ര​ണ്ട് ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വി​ല്ല. പ്ര​കൃ​തി ന​ൽ​കു​ന്ന സ​മ്പ​ത്ത് വേ​ണ്ടാ​ന്നു​വ​യ്ക്കാ​നും ക​ഴി​യി​ല്ലെ​ന്ന് ച​ർ​ച്ച​യി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഖ​ന​നം എ​ന്നേ​ക്കും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​വ​ശ്യ​മാ​ണ് സ​മ​ര​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച​ത്. ഇ​തോ​ടെ ച​ർ​ച്ച പൊ​ളി​യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് വ​രു​ന്ന​തു​വ​രെ ഒ​രു മാ​സ​ത്തേ​ക്ക് സീ ​വാ​ഷിം​ഗ് നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. സെ​സി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ടി.​എ​ൻ പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യാ​ണ് ഖ​ന​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം പ​ഠി​ക്കു​ന്ന​ത്. സ​മി​തി ഒ​രു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ളെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ക​ട​ൽ ക​യ​റു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് പ​ലി​മു​ട്ടു​ക​ളും ക​ട​ൽ ഭി​ത്തി​ക​ളും നി​ർ​മി​ക്കും. സീ ​വാ​ഷിം​ഗ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ‌​ത്തു​മെ​ങ്കി​ലും ഇ​ൻ​ലാ​ഡ് വാ​ഷിം​ഗ് തു​ട​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് അ​ടു​ത്തു​ള്ള തീ​ര​പ്ര​ദേ​ശ​മാ​ണ് ആ​ല​പ്പാ​ട്. ക​ട​ലി​ന്‍റെ​യും കാ​യ​ലി​ന്‍റെ​യും ന​ടു​വി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ വി​സ്തൃ​തി 7.6 ച​തു​ര​ശ്ര കി​ലോ മീ​റ്റ​ര്‍ മാ​ത്ര​മാ​ണ്. 1955-ലെ ​കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ രേ​ഖ പ്ര​കാ​രം 89.5 ച​തു​ര​ശ്ര കി​ലോ മീ​റ്റ​ര്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​മാ​ണ് 7.6 ച​തു​ര​ശ്ര കി​ലോ മീ​റ്റ​റാ​യി ചു​രു​ങ്ങി​യ​ത്. ക​രി​മ​ണ​ല്‍ ഖ​ന​ന​മാ​ണ് ക​ര ക​ട​ലെ​ടു​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളാ​യ കെ​ആ​ര്‍​ഇ​എം​എ​ല്‍, ഐ​ആ​ര്‍​ഇ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ഇ​വി​ടെ ക​രി​മ​ണ​ല്‍ ഖ​ന​നം ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.