ബി​ജെ​പി​ പ്രതിഷേധം: ദേശീയപാതകളിൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു
Sunday, November 18, 2018 1:22 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ സം​ഘ​ർ​ഷം. കൊച്ചി-സേലം ദേശീയപാതയിൽ എറണാകുളം വൈറ്റിലയിലും ​കോട്ടയം ജില്ലയിൽ കൊല്ലം-തേനി ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞു.

കോഴി​ക്കോട്​ വടകരയിൽ കെഎസ്​ആർടിസി ബസിനു നേരെ കല്ലേറുണ്ടായി​. ദേശീയ പാതയിൽ പാലാട്ട്​ നടയിൽ വച്ചാണ്​ തലശേരി ഭാഗത്തേക്ക്​ പോകുന്ന ബസിന്​ കല്ലേറുണ്ടായത്​. പാലക്കാട്ട് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോഴിക്കോട്​ പാളയത്തും തിരുവനന്തപുരത്ത്​ അഞ്ചിടങ്ങളിലും പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.