ഓ​ക്‌ല​ൻ​ഡ് ട്വ​ന്‍റി-20: ഇ​ന്ത്യ​യ്ക്ക് ജ​യം
Friday, January 24, 2020 4:54 PM IST
ഓ​ക്‌ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റി​ന്‍റെ വി​ജ​യം. 204 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ ഒ​രോ​വ​ർ ബാ​ക്കി​നി​ൽ​ക്കേ ല​ക്ഷ്യം മ​റി​ക​ട​ന്നു. ശ്രേ​യ​സ് അ​യ്യ​ർ (പു​റ​ത്താ​കാ​തെ 58), കെ.​എ​ൽ.​രാ​ഹു​ൽ (56), വി​രാ​ട് കോ​ഹ്ലി (45) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

രോ​ഹി​ത് ശ​ർ​മ​യെ (7) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട​ങ്കി​ലും രാ​ഹു​ൽ-​കോ​ഹ്ലി സ​ഖ്യം ക​ത്തി​ക്ക​യ​റി​യ​തോ​ടെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച അ​ടി​ത്ത​റ ല​ഭി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 99 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 27 പ​ന്തി​ൽ നാ​ല് ഫോ​റും മൂ​ന്ന് സി​ക്സും പ​റ​ത്തി​യാ​ണ് രാ​ഹു​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ​ത്.

29 പ​ന്തു​ക​ൾ മാ​ത്രം നേ​രി​ട്ട ശ്രേ​യ​സ് അ​യ്യ​ർ അ​ഞ്ച് ഫോ​റും മൂ​ന്ന് സി​ക്സും നേ​ടി. 14 റ​ണ്‍​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യും പു​റ​ത്താ​കാ​തെ നി​ന്നു. ശ്രേ​യ​സ് അ​യ്യ​രാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് അടിച്ചുകൂട്ടി. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഗ​പ്റ്റി​ലും മ​ണ്‍​റോ​യും 80 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത് മി​ക​ച്ച അ​ടി​ത്ത​റ​പാ​കി. 19 പ​ന്തി​ല്‍ 30 റ​ണ്‍​സ് നേ​ടി​യ ഗ​പ്റ്റി​ലി​നെ പു​റ​ത്താ​ക്കി ശി​വം ദു​ബെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. പി​ന്നാ​ലെ​യെ​ത്തി​യ വി​ല്യം​സ​ൺ മ​ൺ​റോ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

സ്കോ​ർ 116ലെ​ത്തി​യ​പ്പോ​ൾ മ​ൺ​റോയും വീ​ണു. 42 പ​ന്തി​ല്‍ ആ​റു ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 59 റ​ണ്‍​സാ​യി​രു​ന്നു മ​ൺ​റോ​യു​ടെ സ​മ്പാ​ദ്യം. പി​ന്നാ​ലെ​യെ​ത്തി​യ ഗ്രാ​ൻ​ഡ് ഹോ​മി​നെ ജ​ഡേ​ജ "സം​പൂ​ജ്യ'​നാ​യി മ​ട​ക്കി. ഇ​തോ​ടെ ന്യൂ​സീ​ല​ന്‍​ഡ് മൂ​ന്നു വി​ക്ക​റ്റി​ന് 117 എ​ന്ന നി​ല​യി​ലേ​ക്കെ​ത്തി.

ഇ​വി​ടെ നി​ന്നാ​ണ്, നാ​ലാം വി​ക്ക​റ്റി​ല്‍ കെ​യ്ന്‍ വി​ല്ല്യം​സു​ണും റോ​സ് ടെ​യ്‌​ല​റും ചേ​ർ​ന്ന് ക​റു​ത്ത കു​തി​ര​ക​ളെ കൂ​റ്റ​ൻ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. 61 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ര​വ​രും ചേ​ർ​ന്നു​ണ്ടാ​ക്കി​യ​ത്. അ​തും മി​ന്ന​ൽ വേ​ഗ​ത്തി​ൽ.

കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍ 26 പ​ന്തി​ല്‍ നാ​ലു വീ​തം ഫോ​റും സി​ക്‌​സു​മു​ൾ​പ്പെ​ടെ 51 റ​ണ്‍​സ് നേ​ടി. റോ​യ് ടെ​യ്‌​ല​ര്‍ 27 പ​ന്തി​ല്‍ 53 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. മൂ​ന്നു സി​ക്സും മൂ​ന്ന് ഫോ​റു​മാ​യി​രു​ന്നു ടെ​യ്‌​ല​റു​ടെ ബാ​റ്റി​ൽ നി​ന്നു പ​റ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.