ശ്രീ​ല​ങ്ക​യി​ൽ ബ​സ് സ്ഫോ​ട​നം; 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Wednesday, February 21, 2018 8:58 PM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ബ​സി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 12 ക​ര, വ്യോ​മ സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 5.45 ന് ​ആ​യി​രു​ന്നു സം​ഭ​വം. ജാ​ഫ്ന​യി​ൽ​നി​ന്ന് സൈ​നി​ക കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന ദി​യ​ത​ല​വ​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്ന​ത്.

ദി​യാ​ത​ല​വ​യി​ലെ ക​ഹ​ഗോ​ള​യി​ലാ​യി​രു​ന്നു സ്ഫോടനം ഉണ്ടായത്. സ്ഫോ​ട​ന​ത്തി​ൽ ബ​സ് പൂർണമായി ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വം തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മാ​ണോ എ​ന്ന​കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.