പ്രൈം വോളി: ടോർപിഡോസ്
Monday, October 13, 2025 11:42 PM IST
ഹൈദരാബാദ്: പ്രൈം വോളിബോൾ 2025 സീസണിൽ തുടർച്ചയായ നാലാം ജയത്തോടെ ബംഗളൂരു ടോർപിഡോസിന്റെ വന്പ്.
ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്സിനെ ടോർപിഡോസ് നാലു സെറ്റ് നീണ്ട മത്സരത്തിൽ കീഴടക്കി. ജോയെൽ ബെഞ്ചമിനാണ് കളിയിലെ താരം.
ജെറോം വിനീതും ലൂയിസ് ഫിലിപ്പെയും മികച്ച തുടക്കം ചെന്നൈക്കു നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്കോർ: 17-15, 14-16, 17-15, 16-14.