3000 ക്ലബ്ബിൽ ബാബർ
Monday, October 13, 2025 11:42 PM IST
ലാഹോർ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ 3,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് പാക്കിസ്ഥാന്റെ ബാബർ അസം. ഏഷ്യൻ ബാറ്റർമാരിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന നേട്ടം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 23 റണ്‍സ് നേടിയതോടെ ബാബർ സ്വന്തമാക്കി.
ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ ബാബറിന് ഇപ്പോൾ 3021 റണ്‍സ് സന്പാദ്യമുണ്ട്. 37 മത്സരങ്ങളിലെ 67 ഇന്നിംഗ്സുകളിൽനിന്ന് എട്ട് സെഞ്ചുറികളും 18 അർധ സെഞ്ചുറികളും ഉൾപ്പെടുന്നതാണ് ബാബറിന്റെ കരിയർ.
അതേസമയം, ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിൽ ബാബർ എട്ടാം സ്ഥാനത്താണ്. 69 മത്സരങ്ങളിൽ നിന്ന് 6080 റണ്‍സുമായി ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് പട്ടികയിൽ ഒന്നാമത്. ഡബ്ല്യുടിസിയിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ ഇന്ത്യൻ താരം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ്. 39 മത്സരങ്ങളിൽ നിന്ന് 2826 റണ്‍സ്.
പ്രോട്ടീസ് പോരാട്ടം
പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഗദ്ദാഫി സ്റ്റേഡിയത്തിൽ രണ്ടാം ദിനം കളി അവസാനിക്കുന്പോൾ 216/6 എന്ന നിലയിലാണ് പ്രോട്ടീസ്. പാക്കിസ്ഥാൻ ആദ്യ ഇന്നിംഗ്സിൽ 378 റണ്‍സ് നേടിയിരുന്നു.
അര്‍ജന്റീന x ഓസ്ട്രേലിയ: ടിക്കറ്റ് 18 മുതല്‍?
കോട്ടയം: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന അര്‍ജന്റീന x ഓസ്ട്രേലിയ രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള ടിക്കറ്റ് വില്പന ഈ മാസം 18 മുതല്‍ ആരംഭിക്കുമെന്നു സൂചിപ്പിച്ച് സംഘാടകര്‍.
ലയണല്‍ മെസിയുടെ അര്‍ജന്റീന ടീം നവംബര്‍ 17ന് ഓസ്ട്രേലിയയ്ക്കെതിരേ കൊച്ചിയില്‍ കളിക്കും. നവംബര്‍ 15ന് അര്‍ജന്റൈന്‍ ടീമും 10ന് സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്ട്രേലിയന്‍ ടീമും കൊച്ചിയില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്.