ഇന്ത്യക്കു നിര്‍ണായകം
Monday, October 13, 2025 11:42 PM IST
മഡ്ഗാവ്: 2027 എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്നു നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നു.
സിംഗപ്പുരാണ് ഇന്ത്യയുടെ എതിരാളികള്‍. രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിക്കോഫ്. ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു ഏഷ്യന്‍ കപ്പ് യോഗ്യതാ സാധ്യത നിലനിര്‍ത്താന്‍ സാധിക്കൂ.