വിനു മങ്കാദ്: കേരളം മിന്നി
Monday, October 13, 2025 11:42 PM IST
പുതുച്ചേരി: വിനു മങ്കാദ് ട്രോഫിയില്‍ ബിഹാറിനെതിരേ കേരളത്തിനു തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനാണ് കേരളം ജയം സ്വന്തമാക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 43.3 ഓവറില്‍ 113 റണ്‍സിന് പുറത്ത്. മഴയെ തുടര്‍ന്ന് കേരളത്തിന്റെ വിജയലക്ഷ്യം 93 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 17.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കേരളം ലക്ഷ്യത്തിലെത്തി.