ഇന്ത്യ എ കുതിക്കുന്നു
Tuesday, October 8, 2024 1:13 AM IST
ചെന്നൈ: ഓസ്ട്രേലിയ അണ്ടർ 19ന് എതിരായ ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ അണ്ടർ 19നു മേൽക്കൈ. ടോസ് നേടിയ ഇന്ത്യ അണ്ടർ 19 ബാറ്റിംഗ് തെരഞ്ഞെടുത്തു.
നിത്യ പാണ്ഡ്യ (94), കെ.പി. കാർത്തികേയ (71), സോഹം പട്വർധൻ (61 നോട്ടൗട്ട്), നിഖിൽ കുമാർ (61) എന്നിവരുടെ മികവിൽ ഒന്നാംദിനം അവസാനിക്കുന്പോൾ ഇന്ത്യ എ 316/5 എന്ന ശക്തമായ നിലയിലാണ് ക്രീസ് വിട്ടത്.