ഇന്ത്യക്കു ജയം
Sunday, September 14, 2025 2:26 AM IST
ന്യൂഡല്‍ഹി: ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് 2025 ലെ ഡിവിഷന് ബി മത്സരത്തില്‍ ഇന്ത്യ 70-67ന് ഇറാനെ പരാജയപ്പെടുത്തി.
20 പോയിന്റുകളും 7 റീബൗണ്ടുകളും 6 അസിസ്റ്റുകളും നേടിയ ക്യാപ്റ്റന്‍ രേവ കുല്‍ക്കര്‍ണിയാണ് ടോപ് സ്കോറര്‍. മഹേക് ശര്‍മ 15 പോയിന്റുകളും 13 റീബൗണ്ടുകളും നേടി.