ജേര്‍ണലിസ്റ്റ് ക്രിക്കറ്റ്: ക്വാർട്ടർ ലൈനപ്പായി
Sunday, September 14, 2025 2:26 AM IST
കല്‍പ്പറ്റ: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെസിഎല്‍ 2025) മൂന്നാം സീസണ് പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു.
ഗ്രൗണ്ടിലിറങ്ങി താരങ്ങളെ പരിചയപ്പെട്ട എംപി ടൂര്‍ണമെന്റിന് ആശംസ അറിയിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇന്നാണ് ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍. ക്വാര്‍ട്ടറില്‍ കോട്ടയം കോഴിക്കോടിനെയും തിരുവനന്തപുരം പ്രസ് ക്ലബ് കേസരിയെയും എറണാകുളം ഇടുക്കിയെയും പാലക്കാട് കണ്ണൂരിനെയും നേരിടും.