സിന്നർ, അൽകരാസ് പ്രീക്വാർട്ടറിൽ
Monday, October 7, 2024 1:06 AM IST
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസിൽ പുരുഷ ലോക ഒന്നാം നന്പർ ജാനിക് സിന്നർ പ്രീക്വാർട്ടറിൽ. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ സിന്നർ 6-7(3-7), 6-4, 6-2ന് തോമസ് മാർട്ടിൻ എച്ചെവെരിയെ പരാജയപ്പെടുത്തി.
കാർലോസ് അൽകരാസ് 7-6(7-5), 6-3ന് ചൈനയുടെ വു യിബിങിനെ പരാജയപ്പെടുത്തി. അഞ്ചാം റാങ്ക് ഡാനിൽ മെദ് വദേവ് 5-7, 64, 64ന് മാത്യോ അർനാൽഡിയെ തോൽപ്പിച്ചു. നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ് എന്നിവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.