സമനില കളി
Monday, October 7, 2024 1:06 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും സമനില. സ്വന്തം കളത്തിൽ നടന്ന മത്സരത്തിൽ ചെൽസി 1-1ന് നോട്ടിംഗ്ഹാം ഫോറസ്റ്റുമായി സമനിലയിൽ പിരിഞ്ഞു. 49-ാം മിനിറ്റിൽ ക്രിസ് വുഡ് നോട്ടിംഗ്ഹാമിനെ മുന്നിലെത്തിച്ചു. 57-ാം മിനിറ്റിൽ നോനി മദൂകെ ചെൽസിക്കു സമനില നല്കി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആസ്റ്റണ്‍ വില്ലയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.