മനു ഭാകർ രണ്ടു വെങ്കലമെഡലുകളുമായി ചരിത്രം കുറിച്ച മനു ഭാകറുടെ ഹാട്രിക് മെഡൽ നേട്ടം ചെറിയ വ്യത്യാസത്തിലാണ് നഷ്ടമായത്. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഹംഗറിയുടെ മജോർ വെറോണിക്കയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് നാലാം സ്ഥാനത്തായി.
ലക്ഷ്യ സെൻ ഒളിന്പിക്സിൽ സെമി ഫൈനലിലെത്തുന്ന ആദ്യ പുരുഷ ബാഡ്മിന്റണ്‍ താരമെന്ന നേട്ടം കുറിച്ച ലക്ഷ്യ സെൻ നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. വെങ്കലത്തിനായുള്ള മത്സരത്തിൽ മലേഷ്യയുടെ ലീ ജിയ സീയോട് ആദ്യ ഗെയിം നേടി പ്രതീക്ഷകൾ നല്‍കിയെങ്കിലും അടുത്ത രണ്ടു ഗെയിമും നഷ്ടമാക്കി പോഡിയത്തിൽ കയറാനുള്ള അവസരം നഷ്ടമാക്കി.
ഫോഗട്ട് വിനേഷ് ഫോഗട്ടിന്റെ മെഡൽ നഷ്ടമാണ് ഇന്ത്യൻ കായിക ചരിത്രത്തിൽ ഏറ്റവും ഹൃദയഭേദകമായത്. വനിതകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിന്റെയന്ന് നടത്തിയ ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം കൂടിയതിനാൽ വിനേഷിനെ അയോഗ്യയാക്കി. ഇതിൽ വിനേഷ് നൽകിയ കേസിൽ അനുകൂലവിധിവന്നാൽ ഒരു മെഡൽ ലഭിച്ചേക്കും.