സുബ്രതോ മുഖർജി ഫുട്ബോൾ
Monday, July 15, 2024 11:58 PM IST
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾമൈതാനിയിൽ നടന്ന സുബ്രതോ മുഖർജി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ 17 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ജില്ല ജേതാക്കളായി. മലപ്പുറം രണ്ടാമതെത്തി. എറണാകുളം മാർ ബേസിലിലെ അൽസാബിത്ത് ആറു ഗോളുകൾ നേടി ടോപ് സ്കോററായി.
17 വയസിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജേതാക്കളായി. കണ്ണൂർ രണ്ടാമതെത്തി. 15 വയസിനുതാഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജില്ല തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ജേതാക്കളായി.