റീബൗണ്ട് കോണ്‍ക്ലേവ് സമാപിച്ചു
Monday, July 15, 2024 2:09 AM IST
കൊച്ചി: ഏഴാമത് റീബൗണ്ട് കോണ്‍ക്ലേവിന് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വർണാഭമായ സമാപനം. ബാസ്കറ്റ്ബോളിനെ പ്രോത്സാഹിപ്പിക്കാനായി മുൻ കളിക്കാർ 2016ൽ സ്ഥാപിച്ചതാണ് ടീം റീബൗണ്ട്.
1980 മോസ്കോ ഒളിന്പിക്സിൽ ബാസ്കറ്റ്ബോളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എൻ. അമർനാഥ് എന്നറിയപ്പെട്ടിരുന്ന സ്വാമി നടേശാനന്ദ സരസ്വതിയുടെ സാന്നിധ്യമായിരുന്നു ഏഴാം റീബൗണ്ടിന്റെ ശ്രദ്ധാകേന്ദ്രം. ചലച്ചിത്ര പിന്നണി ഗായകൻ വിജയ് യേശുദാസ്, സംവിധായകൻ സിബി മലയിൽ, നടൻ ഹരീഷ്, എയർ വൈസ് മാർഷൽ ബിജു മാമ്മൻ തുടങ്ങിയവരും ഇത്തവണത്തെ സമ്മേളനത്തിൽ പങ്കാളികളായി.
എണ്പത്തഞ്ചുകാരായ ഓസ്റ്റിൻ, ഡോ. തോമസ് എബ്രഹാം എന്നിവരായിരുന്നു കോണ്‍ക്ലേവിനെത്തിയ ഏറ്റവും പ്രായമുള്ളവർ. യൂണിവേഴ്സിറ്റി ചാന്പ്യനായ ഫാൻസിമോൾ ബാബു വീൽചെയറിൽലെത്തി പങ്കെടുത്തു.
40 വയസിന് മുകളിലുള്ള പുരുഷന്മാരിൽ ടീം ഹിന്ദുസ്ഥാനും 50+ വിഭാഗത്തിൽ ടീം മെലെത്തും 60+ൽ ഫ്ളേ ഇന്റർനാഷണലും ജേതാക്കളായി. വനിതകളിൽ ടീം പ്യാരിയാണ് ചാന്പ്യന്മാർ.